More Me


My Orkut Page

Bethanians

Gasper
Geo
Kiron

~Bethanians

Soorya
Aish
Vann G

Popular Labels

movie
treat
trips
festival
wedding
TV

Stump Engine!

Search this blog and affiliated blogs

Friday, August 07, 2009

നാട്ടു വിശേഷം

നാട്ടില്‍ എപ്പോഴും എന്തെങ്കിലും ഒക്കെ പുതുമ ഉള്ള സംഭവങ്ങള്‍ നടന്നു കൊണ്ടേയിരിക്കും.
നാട്ടിലെ ആരോടെങ്കിലും ഒക്കെ ഫോണില്‍ നാലു വര്‍തമാനം പറഞ്ഞാല്‍ എന്തെങ്കിലും ഒക്കെ ചിരിക്കാനുള്ള വക ഉറപ്പ്. ഒരിക്കല്‍ അമ്മാവനോട് സംസാരിച്ചത്‌ ഞാന്‍ ഓര്‍ക്കുന്നു.. എന്തൊക്കെയോ കാര്യങ്ങള്‍ പറഞ്ഞു കഴിഞ്ഞു അവസാനം ഫോണ്‍ വെക്കാന്‍ ആയപ്പോ ഞാന്‍ പറഞ്ഞു ബൈ. അമ്മാവന്‍ പറഞ്ഞു ഗുഡ്‌ മോന്തി ("മോന്തി" എന്നത് മലബാര്‍ ഭാഷയില്‍ "രാത്രി" എന്നര്‍ത്ഥം") :-)

അതൊരു പഴയ കഥ. ഈയിടെ നാട്ടിലെ പ്രധാന വിശേഷം എന്താണെന്നറിയാമോ ?
മഴയും ഉരുള്‍ പൊട്ടലും ഒന്നുമല്ല..
പനി !

നാട്ടില്‍ ഇപ്പൊ പരക്കെ പനിയാണല്ലോ. നമ്മടെ പന്നി പനി അല്ല.
ഇതു മലബാറിന്റെ സ്വന്തം പനി. നാട്ടുകാര്‍ തമ്മില്‍ തമ്മില്‍ കണ്ടാല്‍ ചോദിക്കുന്ന ചോദ്യം: "പനി വന്നോ?"

ഈ പനിക്കു അപര നാമങ്ങള്‍ ഏറെ. ചിലത് താഴെ കൊടുത്തിരിക്കുന്നു :
൧. തക്കാളി പനി
൨. ചേന പനി

ഈ പേരുകള്‍ വീഴാനും ഉണ്ട് കാരണങ്ങള്‍
തക്കാളി പനി വന്നാല്‍ ദേഹം മുഴുവന്‍ വ്രണം പോലെ വന്നിട്ട് ചുവന്നു തുടുത്തു തക്കാളി പോലെ ആവും.
ചേന പനി വന്നാല്‍ ചൊറിച്ചില്‍. ചൊറിച്ചില്‍ എന്ന് പറഞ്ഞാല്‍ നിര്‍ത്താത്ത ചൊറിച്ചില്‍. രാത്രി ഉറക്കത്തിലോ മറ്റോ ആണ് തുടക്കമെന്കില്‍ പിന്നെ കാര്യം പോക്കാ.. രാവിലെ ആവുമ്പോഴേക്കും ചൊറിഞ്ഞു ചൊറിഞ്ഞൊരു വഴിക്കാവും..

മലയോര മേഖല പൂര്‍ണമായും ഈ പനിയുടെ പിടിയിലായിട്ടുണ്ട് . ഡോക്ടര്‍മാര്‍ക്കൊക്കെ ഇരിക്കപൊറുതി ഇല്ല. ഹെല്‍ത്ത്‌ സെന്റര്‍ , ഹോസ്പിറ്റല്‍ , ക്ലിനിക്‌ ഒക്കെ കണക്കായിട്ടുണ്ട്. എവിടെ ചെന്നാലും പനിയന്മാര്‍.

മറ്റൊരു രസകരമായ കാര്യം ഇതാണ് - പനി ഉള്ളവര്‍ വെറുതെ ഇരിക്കില്ല.. കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും അത് പകര്ന്നു എന്നവര്‍ ഉറപ്പ് വരുത്തും. എന്നാലേ അവര്‍ക്കും സമാധാനം കിട്ടൂ.

ഈ പനി വന്നാല്‍ ഒന്നോ രണ്ടോ ആഴ്ചത്തെ കാര്യം പോക്കാ.. ചിലര്‍ക്കു ശരീരം മുഴുവന്‍ വേദന. ചിലര്‍ക്കു ക്ഷീണം. ചിലര്‍ക്കു നില്‍ക്കാന്‍ വയ്യ... ചിലര്‍ക്കിരിക്കാന്‍ വയ്യ.. ചിലര്‍ക്കു ... :-സ

(പണ്ടാരം... ഒരു സ്മൈലി പോലും ഇടാന്‍ സമ്മതിക്കില്ല ഈ കുന്തം)

ഗൂഗിളിനോടുള്ള പ്രതിഷേധം അറിയിച്ചു കൊണ്ടു തത്കാലം നിര്‍ത്തട്ടെ...

വാല്‍:
൧. എനിക്കിതു വരെ വന്നില്ല ഈ പനി - (തൊടു-തടി)
൨. മലയാളം അക്ഷരമാല അറിഞ്ഞിട്ടു കാര്യമില്ല.. മലയാളം അക്ക-മാലയും അറിഞ്ഞിരിക്കണം.. ഇല്ലെങ്കില്‍ ഈ വാലിലെ ഒന്നും രണ്ടും മൂന്നും ഒക്കെ കണ്ടാല്‍ ഒരു കുന്തവും മനസിലാവില്ല (എനിക്കും ഒന്നും മനസിലായില്ല :ഡി)

Labels:

4 Comments:

Blogger Soorya said...

Daily Jot-il ennu thotta "medical news" varaan thudangiye.. ???
Atum "Malabar Medical News" :-p

"Enikku ee pani vannilla" ennu parayumbolulla vishamam njangalkku manasilaavunnundu! Hambada!!!

Mon Aug 10, 09:05:00 AM GMT+5:30  
Blogger Rat said...

njaan...

Mon Aug 10, 09:12:00 AM GMT+5:30  
Blogger skpan said...

ithra vishadamaayi pani varthakal varanel ammavanodu aayirikkillallo samsarichathu. :D

"Chilarodokke chilathokke samsarichaal chilarkokke chirikkanulla vaka kittum" ennoru vaalum vecharikkiyaal njangalkku manasilaavillannano?

Mon Aug 10, 02:37:00 PM GMT+5:30  
Blogger Rat said...

well... ithoru thiruvathira stage aavilla ennu pratheeqshikunnu :-S

Mon Aug 10, 06:36:00 PM GMT+5:30  

Post a Comment

<< Home